ചൈനയിൽ ശ്വാസകോശ സംബന്ധമായ എച്ച്എംപിവി (HMPV) രോഗങ്ങൾ വർധിക്കുന്നു; ഇന്ത്യ ജാഗ്രതയിൽ

ചൈനയിൽ ശ്വാസകോശ സംബന്ധമായ എച്ച്എംപിവി (HMPV) രോഗങ്ങൾ വർധിക്കുന്നു; ഇന്ത്യ ജാഗ്രതയിൽ

ചൈനയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചു വരുന്നതിനെ തുടർന്ന്, ഇന്ത്യയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് ഡൽഹിയിൽ സംയുക്ത നിരീക്ഷണ ഗ്രൂപ്പ് (JMG) യോഗം സംഘടിപ്പിച്ചു. ഡിജിഹെച്‌എസ് (DGHS) ന്റെ നേതൃത്വത്തിൽ നടന്ന ഈ യോഗത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC), ഐസിഎംആർ, ഡൽഹി എയിംസ്, ഇഎംആർ വിഭാഗം തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ആരോഗ്യവിദഗ്ധരും ഡിസാസ്റ്റർ മാനേജ്‌മെൻറ് സെൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

ഇൻഫ്ലുവൻസ സീസൺ കണക്കിലെടുത്ത്, ചൈനയിൽ നിലവിലുള്ള സ്ഥിതി അസാധാരണമല്ല എന്നതാണ് യോഗത്തിൽ ഉണ്ടായ പ്രധാന വിലയിരുത്തൽ. ഇൻഫ്ലുവൻസ വൈറസ്, ആർഎസ്‌വി (RSV), എച്ച്എംപിവി (HMPV) എന്നിവയാണു ചൈനയിൽ റിപ്പോർട്ട് ചെയ്ത രോഗങ്ങളുടെ പ്രധാന കാരണം എന്നതും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടന വഴി ചൈനയിലെ വൈറൽ ട്രെൻഡുകൾ സമകാലികമായി നിരീക്ഷിക്കുന്നതിനായി ഇന്ത്യ സമയബന്ധിത അപ്‌ഡേറ്റുകൾ ആവശ്യപ്പെടുകയും ചെയ്യുന്നു.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഇന്ത്യയിൽ നേരിയ തോതിൽ മാത്രം ഉള്ളതായി ആശുപത്രികളിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു.

ICMR, IDSP നെറ്റ്‌വർക്ക് വഴി രാജ്യത്ത് ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾക്ക് ശക്തമായ നിരീക്ഷണ സംവിധാനം നിലവിലുണ്ട്.

HMPV-യ്‌ക്കായുള്ള പരിശോധന കൂടുതൽ ലബോറട്ടറികളിൽ ആരംഭിക്കാൻ ICMR തീരുമാനിച്ചിട്ടുണ്ട്.

മുൻകരുതൽ നടപടികൾ

HMPV, ആർഎസ‌വി, തുടങ്ങിയ വൈറസുകളുടെ സീസണൽ ട്രെൻഡുകൾ നിരീക്ഷിച്ച്‌ ICMR തുടര്‍നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

രാജ്യത്തുടനീളം ആരോഗ്യ സംവിധാനം നിലവാരം ഉയർത്തുന്നതിനുള്ള പരിശീലന പരിപാടികൾ തികച്ചും ഫലപ്രദമാണെന്നും രാജ്യത്തിന്റെ ആരോഗ്യ മേഖല ഉയർന്ന ജാഗ്രത നിലയിൽ തന്നെയാണ്.

അടിയന്തര വെല്ലുവിളികളോട് പ്രതികരിക്കാൻ ഇന്ത്യ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.ശ്വസകോശ രോഗങ്ങൾ വരും ദിവസങ്ങളിലും നിയന്ത്രണത്തിൽ തുടരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്, ജനങ്ങൾ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും, ശ്വാസകോശ ആരോഗ്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണം.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...