മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്ക്കും ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്ക്കും ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും

ആലപ്പുഴ: ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധന നടത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു.

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പ്പനയ്ക്കും ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്നതിനുമെതിരെ നടപടി സ്വീകരിക്കും.

പൊതുവിപണിയില്‍ പരിശോധന ശക്തമാക്കുക, ആര്‍.ഒ. പ്ലാന്‍റുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ നിലവാരം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.

ജില്ലാ സപ്ലൈ ഓഫീസര്‍ റ്റി. ഗാനദേവി, എസ്. ഗോപകുമാര്‍, അബ്ദുള്‍ ലത്തീഫ്, അദ്ബുള്‍ റഷീദ്, ഹരികൃഷ്ണ കുറിപ്പ്, എം.പി ചന്ദ്രകുമാര്‍, ജൈസപ്പന്‍ മത്തായി, എം.കെ. മുഹമ്മദ് രാജ, സി.വി. വിദ്യാധരന്‍, ഹസ്സന്‍ എം. പൈങ്ങാമഠം, എ.കെ. ജലജ, കളത്തില്‍ വിജയന്‍, ജോബ് റ്റി. പൂന്നിച്ചിറ, ജോര്‍ജ്ജ് ജോസഫ്, റസിയ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...