ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

കുതിച്ചുയരുന്ന ഭക്ഷ്യ എണ്ണ വിലയിൽ ഇടപെട്ട് സർക്കാർ. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവുവരുത്തുകയുംചെയ്തു.

പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവയാണ് താൽക്കാലികമായി ഒഴിവാക്കിയത്. ഇതോടെ ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 മാർച്ച് 31വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്കൃത പാം ഓയിലിന് 8.2ശതമാനവും സൺഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്കരിച്ച സൂര്യകാന്തി, സോയാബീൻ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5ശതമാനത്തിൽനിന്ന് 17.5ശതമാനവുമയും കുറച്ചിട്ടുണ്ട്.

അസംസ്കൃത പാമോയിലിന് കാർഷിക-ഇൻഫ്രസ്ട്രേക്ചർ ഡെവലപ്മെന്റ് സെസായി 17.5ശതമാനവും സൺ ഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5ശതമാനവും 5ശതമാനവുമായി കുറയും.

ഇറക്കുമതി തീരുവയിൽ നേരത്തെ സർക്കാർ കുറവു വരുത്തിയിരുന്നെങ്കിലും വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല. വർധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഇളവ് അനുവദിച്ചത്.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...