നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് 25ലക്ഷം രൂപവരെ സമ്മാനം കിട്ടുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്.ലക്കിബില്‍ പദ്ധതി ഓണത്തിന് മുമ്ബ് തന്നെ പ്രബല്യത്തില്‍ വരും
ഉണരു ഉപഭോക്താവെ ഉണരു, എന്നൊക്കെ പറഞ്ഞാലും ബില്‍ ഇല്ലാതെയുള്ള കച്ചവടം അവസാനിപ്പിക്കാന്‍ ഉപഭോക്താക്കള്‍ അത്രകണ്ട് ഉണര്‍ന്നിട്ടില്ല.നികുതിപണമായി എത്തേണ്ട കോടികള്‍ ഖജനാവിലേക്ക് എത്താതിരിക്കുമ്ബോള്‍ ഉപഭോക്താക്കളെ ഒന്നു കൂടി ഒന്നുണര്‍ത്താനാണ് സര്‍ക്കാരിന്‍റെ ലക്കി ബില്‍ പദ്ധതി.ചെറിയ പരിപാടിയല്ല ശാസ്ത്രീയമായ ഭാഗ്യപരീക്ഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ ജിഎസ്ടി വിഭാഗം പ്രത്യേക ആപ്പ് തയ്യാറാകുകയാണ്.ചെറിയ തുകയാണെങ്കിലും ബില്‍ വാങ്ങി ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യാം.മറുപടിയായി ഉടന്‍ ഒരു നമ്ബര്‍ ഫോണിലേക്ക് എത്തും.ഇങ്ങനെ ഓരോ അപ്ലോഡിംഗിലും കിട്ടുന്ന
നമ്ബരുകള്‍ ആപ്പില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യാം.











