പാന്‍ - ആധാര്‍ ബന്ധിപ്പിക്കല്‍: മൂന്ന് മാസത്തേക്ക് കൂടി നീട്ടി

പാന്‍ - ആധാര്‍ ബന്ധിപ്പിക്കല്‍: മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾക്കുള്ള അവസാന തീയതികൾ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സെപ്തംബർ 30 ആണ് പുതിയ അന്തിമ തീയതി.

ഇതിന് മുൻപ് നിരവധി തവണ രണ്ട് രേഖകളും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടിയിരുന്നു. നേരത്തെ മാർച്ച് 31 ആയിരുന്നു അന്തിമ തീയതി. ഇത് ജൂൺ 30 ലേക്ക് നീട്ടിയിരുന്നു. 1961 ലെ ഇൻകം ടാക്സ് നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് അന്തിമ തീയതി ദീർഘിപ്പിച്ചിരിക്കുന്നത്. കൊവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...