കമ്പനീസ് (രണ്ടാം ഭേദഗതി) ബില്‍ 2019 ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കമ്പനീസ് (രണ്ടാം ഭേദഗതി) ബില്‍ 2019 ന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

2013 -ലെ കമ്പനീസ് നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2019 -ലെ കമ്പനീസ് (രണ്ടാം ഭേദഗതി) ബില്ലിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വഞ്ചന, ബൃഹത്തായ പൊതുതാല്പര്യം എന്നിവയില്ലാത്ത, തിരിച്ചടവുകളില്‍ വരുന്ന വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നത് ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. രാജ്യത്തെ ക്രിമിനല്‍ നീതിന്യായ സംവിധാനം കൂടുതല്‍ അയവുള്ളതാക്കുന്നതിനും ഇത് സഹായിക്കുന്നു. നിയമനുസരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് അനായാസ ജീവിതം ഉറപ്പുവരുത്തുന്നതിനും ഇത് ഉപകരിക്കും.

നേരത്തെ, നിയമം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് 2015-ലെ കമ്പനീസ് (ഭേദഗതി) നിയമം ഭേദഗതി ചെയ്തിരുന്നു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...