കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ കുറയുന്നു

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ കുറയുന്നു

ജി എസ് ടി നിർവഹണ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ജി.എസ്. ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒരു ഓൺലൈൻ യോഗം വിളിച്ചു ചേർത്ത യോഗത്തിൽ ഉണ്ടായ അഭിപ്രായങ്ങൾ ധനകാര്യ മന്ത്രി ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിയുകയാണ്. അതേ സമയം തന്നെ ശമ്പള- പെൻഷൻ പരിഷ്കരണം, കോവിഡ് അനുബന്ധ ചെലവുകൾ എന്നിവ കാരണം ചെലവ് കുതിച്ചുയരുകയുമാണ് . കഴിഞ്ഞ രണ്ടു മാസങ്ങളിൽ ഉയർന്ന ജി.എസ്. ടി വരുമാനം വീണ്ടും കുറയുന്ന പ്രവണതയാണ് ഈ മാസം കണ്ടത്. കൂടാതെ കേന്ദ്രം നിയമപരമായി നൽകേണ്ട ജി എസ് ടി നഷ്ടപരിഹാരത്തിൽ 4500 കോടി രൂപയോളം ഇനിയും കിട്ടിയിട്ടുമില്ല. ഈ മാസത്തോടെ പ്രളയ സെസ് പിരിവ് അവസാനിക്കുന്നതും അടുത്ത വർഷത്തോടെ ജി.എസ്. ടി നഷ്ടപരിഹാരം ഇല്ലാതാകുന്നതും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കും .

ഈ സാഹചര്യത്തിൽ നികുതി പിരിവ് ഊർജ്ജിതപ്പെടുത്താതെ പിടിച്ചു നില്ക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ജി എസ് ടി നിർവഹണ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ജി.എസ്. ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒരു ഓൺലൈൻ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ ജി.എസ്.ടി നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു.

ചർച്ചയിൽ നികുതി വകുപ്പ് കമ്മീഷണർ ശ്രീ. ആനന്ദ് സിംഗ് ,സ്‌പെഷ്യൽ കമ്മീഷണർ ശ്രീ. കാർത്തികേയൻ, അഡിഷണൽ കമ്മീഷണർ ശ്രീ. റെൻ എബ്രഹാം , നികുതി വകുപ്പിലെ അഡിഷണൽ, ജോയിന്റ് , ഡെപ്യൂട്ടി കമ്മീഷണർ തലത്തിൽ പെട്ട നൂറ്റി മുപ്പതോളം ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന് ആനുപാതികമായി നികുതി ലഭിക്കാത്ത സ്ഥിതി (Tax-GSDP റേഷ്യോ) കുറഞ്ഞു വരുന്നത് വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവണതയാണെന്ന് യോഗം വിലയിരുത്തി. നികുതി കൃത്യമായി നല്‍കുന്നത് അഭിമാനത്തോടെയും ചുമതലബോധത്തോടെയും ഏറ്റെടുക്കുന്ന സമൂഹമായി കേരളത്തെ മാറ്റാന്‍ കഴിയണം. അതിനാവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...