'എന്റെ ഗ്രാമം':സ്വയം തൊഴിൽ വായ്പ അഞ്ച് ലക്ഷം രൂപ വരെ

'എന്റെ ഗ്രാമം':സ്വയം തൊഴിൽ വായ്പ അഞ്ച് ലക്ഷം രൂപ വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ്  നടപ്പാക്കുന്ന  'എന്റെ ഗ്രാമം' പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള വായ്പാ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നു. നഗര / ഗ്രാമ പ്രദേശങ്ങളിലെ സംരഭകര്‍ക്ക് സബ്‌സിഡി ലഭിക്കും. വ്യവസായം ആരംഭിക്കുന്നതിന് താത്പര്യമുള്ളവര്‍ക്ക് യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പുവരുത്തി ഖാദി  ബോര്‍ഡിന്റെ വെബ്‌സൈറ്റായ     sepg.kkvib.org വഴി നേരിട്ട് അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ ഓഫീസ് മേധാവി പരിശോധിച്ച്  ബാങ്കിലേക്ക് അയക്കുന്നതാണ്. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രോജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് അഞ്ച് ലക്ഷം രൂപയാണ്. ജനറല്‍ വിഭാഗം പുരുഷന്മാര്‍ക്ക്  പദ്ധതിച്ചെലവിന്റെ 25 ശതമാനം മാര്‍ജിന്‍ മണിയായി ലഭിക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും  പദ്ധതിച്ചെലവിന്റെ 30 ശതമാനവും, പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനവും മാര്‍ജിന്‍ മണി ലഭിക്കും. ജനറല്‍ വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ പദ്ധതിച്ചെലവിന്റെ 10 ശതമാനം സ്വന്തം മുതല്‍ മുടക്കായി വിനിയോഗിക്കണം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇത് അഞ്ച് ശതമാനമാണ്. പട്ടികജാതി / പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും മറ്റുപിന്നാക്ക വിഭാഗത്തില്‍പ്പെട്ട  പുരുഷന്മാരും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും  ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് രേഖകളും അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണമെന്നും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...