ജി എസ് ടി ആംനസ്റ്റി സ്‌കീം 30.11.2021 വരെ നീട്ടി

ജി എസ് ടി ആംനസ്റ്റി സ്‌കീം 30.11.2021 വരെ നീട്ടി

ജി എസ് ടി ആംനസ്റ്റി സ്‌കീം 30.11.2021 വരെ നീട്ടി. ഇതു പ്രകാരം കുറഞ്ഞ ലേറ്റ് ഫീ മാത്രം നൽകികൊണ്ട് 2017 ജൂലൈ മുതൽ 2021ഏപ്രിൽ വരെയുള്ള റിട്ടേണുകൾ ഫയൽ ചെയ്യാനുള്ളവർക്ക് 30.11.2021 നുള്ളിൽ ഫയൽ ചെയ്യാം . (നോട്ടിഫിക്കേഷൻ 33/2021 തീയതി 29.08.2021 ) നിലവിൽ നോട്ടിഫിക്കേഷൻ നമ്പർ 19/2021 പ്രകാരം ഈ സൗകര്യം 31.08.2021 വരെ ആയിരുന്നു 

റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നത് മൂലം ഓഫീസറുടെ നടപടി ക്രമം വഴി റദ്ദാക്കപ്പെട്ട ജി എസ് ടി റെജിസ്ട്രേഷനുകൾ പുനഃസ്ഥാപിക്കാൻ ഉള്ള അവസരം 30.09.2021 വരെ ദീര്ഘിപ്പിച്ചു നൽകി.(നോട്ടിഫിക്കേഷൻ 34/2021 തീയതി 29.08.2021 )

കമ്പനികൾക്ക് ജി എസ് ടി ആർ 1/ഐ എഫ്‌എഫ് , 3ബി റിട്ടേണുകൾ ഡിജിറ്റൽ സിഗ്നേച്ചർ കൂടാതെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ( ഇ വി സി) ഉപയോഗിചും ഒക്ടോബർ 31 വരെ ഫയൽ ചെയ്യാം (നോട്ടിഫിക്കേഷൻ 32/2021 തീയതി 29.08.2021 )

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...