GST ലേറ്റ് ഫീസിലെ ഇളവ് ഓഗസ്റ്റ് 31 വരെ.

GST ലേറ്റ് ഫീസിലെ ഇളവ് ഓഗസ്റ്റ് 31 വരെ.

2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടി 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്ക് അനുവദിച്ചിരിക്കുന്ന ലേറ്റ് ഫീസിലെ ഇളവ് നീട്ടി. ഓഗസ്റ്റ് 31 വരെയാണ് ഇളവ് നീട്ടിയത്. പ്രസ്തുത കാലയളവിൽ വിറ്റുവരവ് ഇല്ലാത്തവർ പ്രതിമാസം 500 രൂപ നിരക്കിൽ മാത്രം ലേറ്റ് ഫീസ് അടച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം.

ഇളവില്ലെങ്കിൽ ഒന്നേകാൽ ലക്ഷം രൂപ വരെയാണ് ലേറ്റ് ഫീസായി അടയ്‌ക്കേണ്ടത്. എന്നാൽ, ഇളവുകളോടെ പരമാവധി 6,000 രൂപ വരെ അടച്ചാൽ മതിയാകും. ജിഎസ്ടി രജിസ്‌ട്രേഷൻ എടുത്ത ശേഷം വിവിധ കാരണങ്ങളാൽ റിട്ടേൺ സമർപ്പിക്കാൻ കഴിയാതെ പോയ അരലക്ഷത്തോളം പേർക്കാണ് ഇളവിന്റെ പ്രയോജനം ലഭിക്കുക.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...