ഗുജറാത്തിലെ മുന്ദ്ര എല്‍.എന്‍.ജി ടെര്‍മിനല്‍ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി അദാനിയുടെ കയ്യില്‍, ഐ.ഒ.സിയുടെ പിന്മാറ്റം ദുരൂഹം

ഗുജറാത്തിലെ മുന്ദ്ര എല്‍.എന്‍.ജി ടെര്‍മിനല്‍ അദാനിക്ക് കൈമാറുന്നു, 5000 കോടിയുടെ പദ്ധതി അദാനിയുടെ കയ്യില്‍, ഐ.ഒ.സിയുടെ പിന്മാറ്റം ദുരൂഹം

ഗുജറാത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുന്ദ്ര എല്‍ എന്‍ ജി ടെര്‍മിനല്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തില്‍. ടെര്‍മിനല്‍ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ 50 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് നല്‍കാനാണ് നീക്കം. നിലവില്‍ അദാനിക്ക് 25 ശതമാനം ഷെയര്‍ ഉണ്ട്. 50 ശതമാനം ഷെയര്‍ കൂടി ലഭിക്കുമ്ബോള്‍ ടെര്‍മിനലിന്റെ നിയന്ത്രണ അവകാശം അദാനിയുടെ കൈകളിലാകും. 
ഓഹരികള്‍ വാങ്ങാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ നാടകീയമായി പിന്മാറിയതോടെ ഇത് അദാനിക്ക് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 5000 കോടി രൂപ മുടക്കുള്ള പദ്ധതി വഴി 50 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഉല്പാദിപ്പിക്കാന്‍ കഴിയും.

എല്‍ എന്‍ ജി കപ്പലുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന ബെര്‍ത്തുകളോട് കൂടിയ ടെര്‍മിനലിന്റെ ശേഷി ഭാവിയില്‍ ഒരു കോടി ടണ്ണായി ഉയര്‍ത്താന്‍ കഴിയും. കഴിഞ്ഞ സെപ്റ്റംബറില്‍ നരേന്ദ്ര മോദി ഇതിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചുവെങ്കിലും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. 2008 ല്‍ പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയില്‍ എസ്സാര്‍ ഗ്രൂപ്പും പങ്കാളികളായിരുന്നുവെങ്കിലും പിന്നീട് അവര്‍ പിന്മാറുകയായിരുന്നു. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന് ഫണ്ട് ഇല്ലെന്ന ന്യായം പറഞ്ഞാണ് ഓഹരികള്‍ കൈമാറുന്നത്. എന്നാല്‍ ഇവ അദാനി ഗ്രൂപ്പിന്റെ കയ്യില്‍ മാത്രം എത്തണം എന്ന ഉദ്ദേശത്തോടെയാണ് ചരടുവലികള്‍ നടക്കുന്നത് എന്നത് വ്യക്തമാവുകയാണ്.

ഓഹരികള്‍ വില്പനക്ക് ഓഫര്‍ ചെയ്തപ്പോള്‍ ഐ ഒ സി താല്പര്യം പ്രകടിപ്പിച്ചു. ഓഹരികള്‍ക്ക് 750 കോടി രൂപയാണ് അവര്‍ ഓഫര്‍ ചെയ്തത്. അതെ തുക തന്നെയാണ് അദാനിയും ഓഫര്‍ ചെയ്തത്. എന്നാല്‍ പൊടുന്നനെ ഐ ഒ സി പദ്ധതിയില്‍ നിന്ന് പിന്മാറുകയും മത്സരത്തില്‍ അദാനി മാത്രമാവുകയും ചെയ്തു. ഇതാണ് ഓഹരി കൈമാറ്റത്തെ അടിമുടി ദുരൂഹമാക്കുന്നത്. ഫലത്തില്‍, സര്‍ക്കാര്‍ മുതല്‍മുടക്കില്‍ തീര്‍ത്ത ഒരു വമ്ബന്‍ പ്രോജക്‌ട് അദാനി ഗ്രൂപ്പിന്റെ കൈവശം വന്നു ചേരുകയാണ്. ഗുജറാത്തിലെ കച് മേഖലയിലുള്ള മുന്ദ്ര തുറമുഖവും അദാനി ഗ്രൂപ്പിന്റേതാണ്. 10 ടെര്‍മിനലുകളോട് കൂടിയ ഈ തുറമുഖം സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ വലിയ തുറമുഖമാണ്. എല്‍ എന്‍ ജി ടെര്‍മിനല്‍ കൂടി തങ്ങളുടെ നിയന്ത്രണത്തിലാകുന്നതോടെ ഈ മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ സ്വാധീനം അതിശക്തമാവുകയാണ്.

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...