ജി.എസ്.ടി. നോട്ടീസുകൾക്കു മറുപടി കൊടുക്കാൻ സാധിക്കുന്നില്ല :- ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ

ജി.എസ്.ടി. നോട്ടീസുകൾക്കു മറുപടി കൊടുക്കാൻ സാധിക്കുന്നില്ല :- ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ടാക്സ് കൺസൾട്ടന്റുമാരുടെയും പ്രാക്ടീഷണർമാരുടെയും ഓഫീസുകൾ അടഞ്ഞുകിടക്കുകയാണ്. അടച്ചിടൽ നടപടികൾ നികുതിദായകർക്ക് തലവേദനയാകുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങൾ കാരണം സംസ്ഥാനത്തെ വ്യാപാരി-വ്യവസായ സമൂഹത്തിന്റെ ജി.എസ്.ടി. നികുതി അടയ്ക്കാനോ യഥാസമയം കണക്കുകൾ സമർപ്പിക്കാനോ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേരള ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. എന്നാൽ ഇതൊന്നും മനസിലാക്കാതെ നികുതി വകുപ്പിൽ നിന്നും നോട്ടീസുകളും നികുതി റിട്ടേണുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടും പിഴയീടാക്കുമെന്ന് അറിയിച്ചുകൊണ്ടുമുള്ള അറിയിപ്പുകൾ നിരന്തരം അയച്ചുകൊണ്ടിരിക്കുകയാണ്. ഓഫീസുകൾ തുറന്നു പ്രവർത്തിച്ചാൽ മാത്രമേ ഇതൊക്കെ ചെയ്യാൻ സാധിക്കുകയുള്ളൂ. തുറക്കാൻ അനുമതിയില്ലാതെ ഇക്കാര്യത്തിൽ എന്തു ചെയ്യുമെന്നാണ് ടാക്സ് കൺസൾട്ടന്റുമാരും പ്രാക്ടീഷണർമാരും ചോദിക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓഫീസുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ടാക്സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ പറയുന്നു.

50 ശതമാനം മാത്രം ജീവനക്കാരെ വച്ച് പ്രവർത്തിക്കാമെന്ന നിർദേശവും സർക്കാർ അംഗീകരിച്ചില്ല. ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. ഇവരുടെ ഉപജീവനംതന്നെ പ്രതിസന്ധിയിലാണ്. അതുകൊണ്ട്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസുകൾ തുറക്കുന്നതിന്‌ അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...