ഓരോ സ്ഥാപനങ്ങളുടെയും ടാക്സ് പെയർ റേറ്റിംഗ് നോക്കി പർചെയ്സ് ചെയ്യാം നികുതി തട്ടിപ്പ് തടയാം..!!

ഓരോ സ്ഥാപനങ്ങളുടെയും ടാക്സ് പെയർ റേറ്റിംഗ് നോക്കി പർചെയ്സ് ചെയ്യാം നികുതി തട്ടിപ്പ് തടയാം..!!

Gst നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ GST റിട്ടേൺ സമർപ്പിക്കുന്നതിലും നികുതി അടയ്ക്കുന്നതിലുമുള്ള കൃത്യത കണക്കാക്കി സംസ്ഥാന GST വകുപ്പ് നൽകുന്ന റേറ്റിങ് സ്കോറാണ് ടാക്സ് പേയർ കാർഡ്

GST നിയമപ്രകാരം വ്യാപാരികൾ യഥാസമയം മാസ, വാർഷിക റിട്ടേർണുകൾ സമർപ്പിക്കുന്നുണ്ടോ?സമർപ്പിക്കുന്ന റിട്ടേർണുകളിൽ എത്രമാത്രം കൃത്യത പാലിക്കുന്നുണ്ട്?

ഈ വിവരങ്ങളെല്ലാം "ടാക്സ് പേയർ കാർഡ്" വഴി ഇനി പൊതുജനങ്ങൾക്ക് അറിയാം. 

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ (https://keralataxes.gov.in/) ഓരോ സ്ഥാപനങ്ങളുടെയും റേറ്റിംഗ് സ്കോറും കൊടുക്കുന്നതാണ്. 

മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങൾ നോക്കി സാധനങ്ങൾ വാങ്ങൂ.. മാത്രമല്ല അനധികൃതമായി നടത്തുന്ന നികുതി പിരിവും തടയാം. 


⭐മികച്ച റേറ്റിങ് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി പൊതുജനങ്ങൾ നൽകുന്ന നികുതി സർക്കാരിൽ എത്തുന്നു എന്ന് ഉറപ്പിക്കാനാകും.  

⭐ അനധികൃതമായി നടത്തുന്ന നികുതി പിരിവ് തടയാനും കഴിയും. 

⭐മികച്ച റേറ്റിങ് നികുതിദായകർക്ക് വേഗത്തിലും, സുതാര്യവും, കാര്യക്ഷമവുമായ നികുതിദായക സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.   

⭐ബി-ടു -ബി ഇടപാടുകൾക്ക് മികച്ച റേറ്റിങ് ഉള്ള സ്ഥാപനം തെരഞ്ഞടുത്താൽ ഇന്പുട് ടാക്സ് ക്രെഡിറ്റ് യഥാസമയം ലഭിക്കാൻ സഹായകരമാകും. 

⚡സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.keralataxes.gov.in ഇൽ റേറ്റിങ് കാർഡ് വിവരങ്ങൾ ലഭ്യമാകും.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...