ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്; വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി

ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്; വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി

ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌ഐആറിലെ വിവരങ്ങള്‍ ഇപ്രകാരമാണ്:

2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. ഡാന്‍സ് ബാറില്‍ വെച്ച്‌ ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കാണുന്നത്. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച്‌ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു. തുടര്‍ന്ന്എന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച ബിനോയി നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. മലയാളിയാണെന്നും ദുബായില്‍ നിര്‍മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി.

തുടര്‍ന്ന് ഞാനുമായി കൂടുതല്‍ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു.

2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച്‌ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010 ല്‍ മുംബൈയിലെത്തിച്ച്‌ അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ബിനോയ് സ്ഥിരമായിആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. 2011 ല്‍ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് എന്നെ മാറ്റി താമസിപ്പിച്ചു. എന്നാണ് വിവാഹം കഴിക്കുക എന്ന അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിന് വിവാഹം നടക്കുമെന്നാണ് മറുപടി നല്‍കിയത്.

2014 ല്‍ ഈ വീട്ടിലെ വാടക കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജോഗേശ്വരിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റി. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ബിനോയ് തന്നെ അറിയിച്ചു. തുടര്‍ന്ന് ഏറെക്കാലം ബിനോയിയില്‍ നിന്ന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ 2018 ലാണ്ദുബായില്‍13 കോടിയോളം രൂപയുടെ പണത്തട്ടിപ്പ് കേസില്‍ ബിനോയ് അകപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് ഇയാളെപ്പറ്റി വീണ്ടും കേള്‍ക്കുന്നത്.

തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ബിനോയിയെ പറ്റി തിരഞ്ഞപ്പോള്‍ മൂന്ന് പ്രൊഫൈലുകള്‍കണ്ടു. ഇതില്‍ രണ്ടെണ്ണം ആക്ടീവായിരുന്നില്ല. എന്നാല്‍ മൂന്നാമത്തേത് ബിനോയ് കോടിയേരിയേപ്പറ്റി കൂടുതല്‍ വിവരങ്ങളുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലാണ്. 2019 ലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനോയിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നത്. എന്നാല്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ തന്നെ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി.എഫ്.ഐ.ആര്‍ പറയുന്നു.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...