വിദ്യാര്‍ത്ഥികളിൽ സംരംഭകത്വ സംസ്കാരം വര്‍ദ്ധിപ്പിക്കാന്‍ വ്യവസായ വകുപ്പ്

വിദ്യാര്‍ത്ഥികളിൽ സംരംഭകത്വ സംസ്കാരം വര്‍ദ്ധിപ്പിക്കാന്‍ വ്യവസായ വകുപ്പ്

കൊച്ചി: വിദ്യാര്‍ത്ഥികളിൽ സംരംഭകത്വ സംസ്കാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (സ്കൂള്‍, കോളേജ്, സാങ്കേതിക, പ്രൊഫഷണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍) പ്രവര്‍ത്തിക്കുന്ന സംരംഭകത്വ വികസന ക്ലബ്ബു(ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് ക്ലബ്ബ്- ഇഡി ക്ലബ്ബ്)കളിലെ കോഓര്‍ഡിനേറ്റര്‍മാരുടെ സംഗമം സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയി സംഘടിപ്പിച്ചു. ഇഡി ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലിലും വിദ്യര്‍ത്ഥികളിലെ നൂതന സംരംഭ ആശയങ്ങള്‍ പരിപോഷിപ്പിച്ചുകൊണ്ട് സംരംഭം തുടങ്ങാന്‍ സഹായിക്കുന്ന ഡ്രീംവെസ്റ്റര്‍ എന്ന പദ്ധതിയ്ക്കും വ്യവസായമന്ത്രി പി രാജീവ് കൊച്ചിയിൽ തുടക്കം കുറിച്ചു.

നിലവിൽ ഒരു ഇഡി ക്ലബ്ബിനു സാമ്പത്തിക വര്‍ഷത്തിൽ 20,000 രൂപയാണ് സഹായമായി നൽകി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതൽ മൂന്ന് തലങ്ങളായി തിരിച്ചാണ് സഹായം ന കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിഗിനര്‍, ഇന്‍റര്‍മീഡിയറ്റ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ ഇഡി ക്ലബുകളെ തിരിച്ചുകൊണ്ടായിരിക്കും ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം അനുവദിക്കുക. വര്‍ക്ഷോപ്പുകള്‍, വിവിധ മേഖലകളിലെ വിദഗ്ധരുമായുള്ള ആശയവിനിമയം, സംരംഭക വികസനത്തിലൂന്നിയ വിവിധ പരിശീലന പദ്ധതികള്‍, ഫീ ഡ് വിസിറ്റുകള്‍ തുടങ്ങിയവയ്ക്ക് വേണ്ടി പ്രസ്തുത ഫണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാം.

ഇത് കൂടാതെ ഇഡി ക്ലബ്ബുകളിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്നോട്ട് വച്ച സംരംഭക ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ധനസഹായത്തിനും അര്‍ഹതയുണ്ടെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇ ഡി ക്ലബ്ബുകള്‍ക്ക് സംസ്ഥാനതലത്തി അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

നിലവി ഇഡി ക്ലബ്ബുമായി ബന്ധപ്പെട്ട് ഓഫ്ലൈന്‍ ആയി ചെയ്തുവരുന്ന രജിസ്ട്രേഷന്‍, പ്രൊപ്പോസ സമര്‍പ്പിക്ക , ധനസഹായത്തിനായുള്ള അപേക്ഷ സമര്‍പ്പിക്ക തുടങ്ങിയവ ഓണ്‍ലൈന്‍ ആക്കുന്നതിനായി ഇഡി ക്ലബ്ബുകള്‍ക്കായി മാത്രം പ്രത്യേകം പോര്‍ട്ട ആരംഭിച്ചു. ഇതു വഴി ഇഡി ക്ലബുകളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും അപ് ലോഡ് ചെയ്യുന്നതിനോടൊപ്പം ധനസഹായത്തിനുള്ള അപേക്ഷ, പ്രവര്‍ത്തന റിപ്പോര്‍ട്ട്, വിദ്യാര്‍ഥികളുടെ പ്രകടനം തുടങ്ങിയവ രേഖപ്പെടുത്താനും സാധിക്കും.

കേരളത്തിലെ എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും അത് വികസിപ്പിച്ച് സംരംഭത്തിലേക്ക് നയിക്കാനുള്ള അവസരമാണ് ഡ്രീംവെസ്റ്റര്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ഈ പദ്ധതിയിലൂടെ ഐഡിയാത്തോണ്‍ വഴി ഏറ്റവും മികച്ച ആശയം കണ്ടെത്താനുമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് സംഘങ്ങളായി ഇതിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ആശയത്തെ സംരംഭമാക്കി മാറ്റുന്നതിനുള്ള വര്‍ക്ക്ഷോപ്പ് ഇവര്‍ക്കായി സംഘടിപ്പിക്കും. ഇതിനു ശേഷം വര്‍ക്ക്ഷോപ്പി നിന്നും സ്വായത്തമാക്കിയ അറിവ് വഴി വിശദമായ പ്ലാന്‍ ഐഡിയാത്തോണിന് സമര്‍പ്പിക്കണം. ഓരോ ജില്ലയി നിന്നും മികച്ച 12 ആശയങ്ങള്‍ വച്ച് 168 എന്‍ട്രികളെ തെരഞ്ഞെടുത്ത് അതിൽ നിന്നും വീണ്ടും മത്സരത്തിന് ശേഷം സംസ്ഥാനത്തെ മികച്ച പത്ത് ആശയങ്ങളെ പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തി തന്നെ മികച്ച ഒരു ഭാവി പടുത്തുയര്‍ത്താന്‍ അവസരം സൃഷ്ടിക്കുകയും അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതുമാണ് ലക്ഷ്യം വയ്ക്കുന്നത്.

വ്യവസായവകുപ്പ് പ്രിന്‍സപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍, കെഎസ്ഐഡിസി ജന. മാനേജര്‍ പ്രശാന്ത്, അസാപ് ബിസിനസ് ഹെഡ് ലൈജു നായര്‍, വ്യവസായവകുപ്പ് അഡി. ഡയറക്ടര്‍ കൃപകുമാര്‍, സംസ്ഥാനത്തെ 300 ഓളം ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിയി സംബന്ധിച്ചു.

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...