സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറിമാരെയാണ് അതതു തദ്ദേശസ്ഥാപനത്തിലേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് പരിശോധിക്കുന്നതിന് അധികാരപ്പെടുത്തിയത്. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികൾ ബന്ധപ്പെട്ട തദ്ദേശ സെക്രട്ടറിമാർക്കാണ് ചെലവ് കണക്ക് നൽകേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

സ്ഥാനാർത്ഥി ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയ്ക്ക് നൽകുന്നതിനും ലഭിച്ച കണക്ക് പരിശോധിച്ച് റിപ്പോർട്ട് സഹിതം സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കുന്നതിനും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2022 നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർത്ഥികൾ ചെലവ് കണക്ക് ഓൺലൈനായി സമർപ്പിച്ചു വരുന്നു. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനുള്ളിലാണ് സ്ഥാനാർത്ഥികൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ചെലവ് കണക്ക് സമർപ്പിക്കേണ്ടത്.

2020 ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ യഥാസമയം കണക്ക് സമർപ്പിക്കാത്തതും കണക്കിലെ അപാകതകൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാത്തതുമായ 9009 സ്ഥാനാർത്ഥികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു.

ഭേദഗതിക്ക് മുമ്പ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയേയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് ജില്ലാകളക്ടറെയുമായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

Loading...