നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ്

നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ്

നഗരമധ്യത്തില്‍ കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ കൊച്ചി കോർപ്പറേഷൻ ഉത്തരവ് ഇറക്കി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തോട് ചേർന്ന് നിർമ്മിച്ച ഫ്ലാറ്റ് 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് ഉത്തരവ്. ഇല്ലാത്ത റോഡ് ഉണ്ടെന്ന് വ്യാജമായി കാണിച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെടുത്തു എന്ന് പരിശോധനയിൽ കണ്ടെത്തി

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള ഫ്ലാറ്റ് അനധികൃത നിർമാണം നടത്തിയെന്ന് കോച്ചി കോർപറേഷൻ കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ ഉത്തരവ് നൽകിയത്. ഹൈക്കോടതി അഭിഭാഷകനായ കെ പി മുജീബ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഫ്ലാറ്റ് നിർമാതാക്കൾ 20 വർഷം മുമ്പ് നിർമാണം തുടങ്ങുമ്പോൾ 7 മീറ്റർ വഴിയുണ്ടെന്ന് കോർപറേഷന് അനുമതിയ്ക്കായി നൽകിയ രേഖയിൽ പറയുന്നു. എന്നാൽ ആ ഏഴുമീറ്റർ വഴി കെ പി മുജീബ് എന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയാണെന്ന് പരിശോധനയിൽ കോർപറേഷൻ കണ്ടെത്തി. അപേക്ഷയിൽ സമർപ്പിച്ച 7 മീറ്റർ വഴിയുടെ രേഖ ഹാജരാക്കാൻ ബിൽഡേഴ്സിനോ ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്ന ഉടമകൾക്കോ കഴിഞ്ഞില്ല. ഇതോടെയാണ് അനധികൃത കെട്ടിടം പൊളിച്ച് നീക്കാൻ കോർപ്പറേഷൻ ഉത്തരവിറക്കിയത്.

ഏഴുമീറ്റർ വഴിയില്ലാതായതോടെ മുജീബിൻ്റെ പറമ്പിലൂടെ ഫ്ലാറ്റുടമകൾ വഴി വെട്ടുകയും അതിൽ പൊലീസ് ഇടപെടുകയും ചെയ്തു. ഭൂമിയിൽ സുരക്ഷയ്ക്കായി നിർത്തിയ ജീവനക്കാരെ പാലാരിവട്ടം പൊലീസ് രാത്രി എത്തി മർദിച്ചതായും പരാതിക്കാരൻ പറയുന്നു.  ഫ്ലാറ്റിലെ രണ്ട് കെട്ടിട സമുച്ഛയങ്ങളിലായി 40 കുടുംബങ്ങളാണ് താമസിക്കുന്നത്.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...