കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ സംസ്ഥാന വ്യവസായ മേഖലയിലെത്തിയത് 12000 കോടി രൂപയുടെ നിക്ഷേപം- പി രാജീവ്

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുളളില്‍ സംസ്ഥാന  വ്യവസായ മേഖലയിലെത്തിയത് 12000 കോടി രൂപയുടെ നിക്ഷേപം- പി രാജീവ്

കൊച്ചി: അഞ്ച് കോടിയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയ 300 ഓളം സംരംഭകരില്‍ നിന്നായി സംസ്ഥാനത്ത് 11537.40 കോടി രൂപയുടെ നിക്ഷേപം നടന്നുവെന്ന് വ്യവസായ-കയര്‍-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായവകുപ്പ് കൊച്ചിയില്‍ നടത്തിയ തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടര്‍നിക്ഷപക സംഗമത്തില്‍ തെരഞ്ഞെടുത്ത 282 സംരംഭകരാണ് പങ്കെടുത്തത്. ഇതില്‍ 30 സംരംഭങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയവയാണ്.

കൂടുതല്‍ സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി താലൂക്ക് തലത്തില്‍ ഇന്‍വസ്റ്റ്മന്‍റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ തുടങ്ങും. ചുവപ്പുനാടകളില്‍ കുരുങ്ങാതെ നിയമത്തിനകത്ത് നിന്നു കൊണ്ട് പ്രായോഗികമായി പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍മാനേജര്‍മാര്‍ നേരിട്ട് ഇതിന്‍റെ മേല്‍നോട്ടം വഹിക്കണം. ഓരോ സംരംഭത്തിന്‍റെയും നിര്‍മ്മാണ പുരോഗതി ഫോട്ടോ സഹിതം ഓരോ മാസവും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണമെന്നും സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസായവകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി 2.60 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. ചെറുകിട വ്യവസായത്തില്‍ നിന്ന് മാത്രം 16,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. അഞ്ചരലക്ഷം തൊഴിലവസരവും സൃഷ്ടിക്കപ്പെട്ടു.

കിന്‍ഫ്ര, കെഎസ്ഐഡിസി തുടങ്ങിയവയുടെ വ്യവസായപാര്‍ക്കുകളില്‍ വിവിധ ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറ് കോടിയ്ക്ക് മുകളിലുള്ള സംരംഭമാണെങ്കില്‍ പാട്ട തുകയുടെ 10 ശതമാനം തുടക്കത്തില്‍ അടച്ചാല്‍ മതി. രണ്ട് വര്‍ഷം ലീസില്‍ മോറൊട്ടോറിയത്തിനൊപ്പം ബാക്കി പാട്ടത്തുക ഒമ്പത് വര്‍ഷം കൊണ്ട് അടച്ച് തീര്‍ത്താല്‍ മതിയെന്ന സൗകര്യം ചെയ്തു. 50നും 100 കോടിയ്ക്കും ഇടയിലുള്ള സംരംഭമാണെങ്കില്‍ പാട്ട തുകയുടെ 20 ശതമാനം ആദ്യവും രണ്ട് വര്‍ഷത്തെ മോറൊട്ടോറിയവും ബാക്കി തുക അഞ്ച് തവണയായി അടയ്ക്കാനുള്ള സൗകര്യമുണ്ടാകും. 50 കോടിയ്ക്ക് താഴെയുള്ള സംരംഭങ്ങള്‍ക്ക് ആദ്യ വര്‍ഷം 20 ശതമാനം പാട്ട തുകയും അഞ്ച് വര്‍ഷത്തെ നിശ്ചിത തവണകളായി തുകയടക്കാനുള്ള സൗകര്യവുമുണ്ടാകും. ബഹുനില നിര്‍മ്മാണമോ, ലോജിസ്റ്റിക്സോ ആണെങ്കില്‍ വ്യവസായ പാര്‍ക്കുകളില്‍ സബ് ലീസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ക്ക് അഭൂതപൂര്‍വമായ പ്രതികരണം ലഭിച്ചു. 80 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കാമ്പസ് വ്യവസായപാര്‍ക്കുകള്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ 27 വ്യവസായപാര്‍ക്കുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

സംരംഭകരുടെ പരാതി പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണം. ഇതുപയോഗിക്കുന്നതിന് സംരംഭകര്‍ക്ക് ആവശ്യമായ അവബോധം സൃഷടിക്കാന്‍ കെഎസ്എസ്ഐഎ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ രേഖകളും അടക്കം അപേക്ഷിച്ചാല്‍ സംരംഭങ്ങള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ കോംപോസിറ്റ് ലൈസന്‍സ് നല്‍കും. 50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കില്‍ അക്നോളഡ്ജ് സാക്ഷ്യപത്രത്തോടെ മൂന്നു വര്‍ഷം വരെ ലൈസന്‍സില്ലാത പ്രവര്‍ത്തിക്കാമെന്നും മന്ത്രി പറഞ്ഞു.

ആധുനിക മേഖലകള്‍ തുടങ്ങി പരമ്പരാഗത വ്യവസായത്തില്‍ വരെ സംസ്ഥാനത്ത് നിക്ഷേപം എത്തിയിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. അനുകൂലമായ നിക്ഷേപ അവസരത്തെ ഉപയോഗപ്പെടുത്താന്‍ വ്യവസായവകുപ്പ് ഉദ്യോഗസ്ഥര്‍ താഴെത്തട്ടിലേക്കിറങ്ങണം. വ്യവസായത്തിനും നിക്ഷേപത്തിനും സൗഹാര്‍ദ്ദപരമായ സഹായം വ്യവസായവകുപ്പ് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംരംഭങ്ങള്‍ക്കായി 18 ധനസഹായമാണ് വ്യവസായവകുപ്പ് നല്‍കിവരുന്നതെന്ന് കെഎസ്ഐഡിസി എംഡിയും വ്യവസായ-വാണിജ്യവകുപ്പ് ഡയറക്ടറുമായ എസ് ഹരികിഷോര്‍ പറഞ്ഞു. സംരംഭങ്ങള്‍ക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, സിഐഐ മുന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ഫിക്കി കൊ-ചെയര്‍ ദീപക് അസ്വാനി, കെഎസ്എസ്എസ്ഐഎ പ്രസിഡന്‍റ് എ നിസാറുദ്ദീന്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍, വ്യവസായ-വാണിജ്യ വകുപ്പ് അഡി. ഡയറക്ടര്‍ ഡോ. കൃപകുമാര്‍ കെ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Also Read

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...