കാരുണ്യ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൈമാറി

കാരുണ്യ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൈമാറി

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ നൽകി. ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്.

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസിനും ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിക്കും 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 40 രൂപയാണ് ടിക്കറ്റു വില. ഒന്നാം സമ്മാനമായി ഇരുപത് കോടി രൂപ നൽകുന്ന ക്രിസ്തുമസ് - നവവത്സര ടിക്കറ്റാണ് നിലവിൽ ബമ്പർ ടിക്കറ്റായി വിപണിയിൽ ഉള്ളത്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പു ഡയറക്ടർ എബ്രഹാം റെൻ, പബ്ലിസിറ്റി ഓഫീസർ ജി ബിൻസിലാൽ, ജില്ലാ ലോട്ടറി ഓഫിസർ ആനന്ദ് എസ് കുമാർ, സ്റ്റേറ്റ് ഹെൽത് ഏജൻസി ജോയിന്റ് ഡയറക്ടർമാരായ അല്ലിറാണി എ എം, ഡോ. ബിജോയ് ഇ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ലയണ്‍ അമിനിറ്റി സെന്ററും നിര്‍മ്മിക്കും: ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

ലയണ്‍സ് ലൈഫ് വില്ലേജ് പദ്ധതിക്ക് തറക്കല്ലിട്ടു; ‘ലൈഫ്' താരതമ്യം ഇല്ലാത്ത പദ്ധതിയെന്ന് മന്ത്രി എം.ബി രാജേഷ്

Loading...