കേരളത്തിന്റെ ഇ-കോമേഴ്സ് പോര്‍ട്ടല്‍ ‘കെ-ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിന്റെ ഇ-കോമേഴ്സ് പോര്‍ട്ടല്‍ ‘കെ-ഷോപ്പി’ പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വ്യവസായ വകുപ്പ്(Industrial Department) ഇ-കോമേഴ്‌സ് പോര്‍ട്ടലായ(e-commerce portal) കെ-ഷോപ്പി(K-Shoppe) ആരംഭിച്ചത്.

കെല്‍ട്രോണിന്റെ(Keltron) സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് Kshoppe.in എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സര്‍ക്കാര്‍ വിഭാവനം ചെയ്തത്.

പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകമാകും.

വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് മുന്നോട്ടു വെച്ച ആശയം വ്യവസായ വകുപ്പ്, ബോര്‍ഡ് ഓഫ് പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ (ബിപിടി) എന്നിവയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ ആദ്യമായുള്ള ഈ സംരംഭം യാഥാര്‍ഥ്യമാക്കിയത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായുള്ള ഒരു ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച്, ഉല്‍പ്പന്നങ്ങളെ എല്ലാം ഒരൊറ്റ സര്‍ക്കാര്‍ ബ്രാന്‍ഡിന് കീഴില്‍ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.

കെല്‍ട്രോണിന്റെ ഐടി ബിസിനസ് ഗ്രൂപ്പ്- സോഫ്റ്റ് വെയര്‍ വിഭാഗം, ഉപേഭോക്തൃ സൗഹൃദവും സുരക്ഷിതവുമായ ഒരു സമഗ്ര വെബ് ആപ്ലിക്കേഷനും മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തു.

നിലവില്‍ 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 350 ഉല്‍പ്പന്നങ്ങള്‍ kshoppe.in പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സെര്‍ട്ട്-ഇന്‍ എംപാനല്‍ഡ് ഏജന്‍സി മുഖേന പോര്‍ട്ടല്‍ കര്‍ശനമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്.

kshoppe.in പോര്‍ട്ടലിന്റെ പെയ്‌മെന്റ് ഗേറ്റ് വേ സേവനം പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് നിര്‍വഹിക്കുന്നത്.

ഇന്ത്യാ പോസ്റ്റ് ആണ് ലോജിസ്റ്റിക്സ് ആന്‍ഡ് ഡെലിവറി പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്. പോര്‍ട്ടലിന്റെ സുഗമമായ പ്രവര്‍ത്തനവും വികസനവും മെയിന്റനന്‍സും കെല്‍ട്രോണ്‍ ഉറപ്പാക്കും.

കേരളത്തിന്റെ തനതായ ഉല്‍പന്നങ്ങളുടെ വിപണനവും വില്‍പനയും ആഗോളതലത്തിലും രാജ്യത്തുടനീളവും kshoppe.in പോര്‍ട്ടലിലൂടെ വാഗ്ദാനം ചെയ്യുകയാണ്.

മുന്നോട്ട് നോക്കുമ്പോള്‍, kshoppe.in കേരളത്തിന്റെ ഇ-കൊമേഴ്‌സ് മേഖലയുടെ ചലനാത്മകവും അവിഭാജ്യവുമായ ഘടകമായി മാറുന്ന രീതിയിലാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.

ഭാവിയില്‍, പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കുകയും, നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍, വ്യക്തിഗതമായ ഷോപ്പിംഗ് അനുഭവങ്ങള്‍, അനലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള വിപണന സേവനങ്ങള്‍ തുടങ്ങിയവ സംയോജിപ്പിച്ച് കേരളത്തിന്റെ മികച്ച ഇ കൊമേഴ്‌സ് പോര്‍ട്ടലായി kshoppe.in വികസിപ്പിക്കുന്നതാണ്.

Also Read

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും : പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതുമായ സംഘങ്ങൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ

Loading...