കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി; സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യത

കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടബാധ്യത 14,500 കോടി; സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) കടബാധ്യത 14,500 കോടി രൂപയായി. ഇന്നലെ (ജൂലൈ 30) റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ (E-Kuber) പോർട്ടൽ വഴി കടപ്പത്രങ്ങളിറക്കി 2,000 രൂപ കൂടി കടമെടുത്തതോടെയാണ് ഈ വർഷത്തെ ആകെ കടം 14,500 കോടി രൂപയിലെത്തിയത്.

ഡിസംബറിനകം 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതു പ്രകാരം, ഇനി എടുക്കാൻ ശേഷിക്കുന്നത് 6,753 കോടി രൂപ മാത്രം. ഡിസംബറിന് ശേഷം എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം പിന്നീട് അറിയിക്കും. അതാകട്ടെ, ജനുവരി-മാർച്ച് കാലയളവിൽ എടുക്കാവുന്നത് മാത്രമായിരിക്കും.

ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനാണ് 2,000 കോടി രൂപ എടുത്തത്. ഓണക്കാലം പടിവാതിലിൽ എത്തിനിൽക്കേ സർക്കാർ വീണ്ടും കടമെടുപ്പിലേക്ക് കടക്കാൻ സാധ്യതയുണ്ട്.

ജീവനക്കാർക്ക് മുൻകൂർ ശമ്പളം, ബോണസ്, പെൻഷൻ, ഓണക്കിറ്റ് അടക്കം ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ, വില പിടിച്ചുനി‍ർത്താനുള്ള ഇടപെടലുകൾ എന്നിങ്ങനെ ഓണക്കാലത്ത് സർക്കാരിനെ കാത്തിരിക്കുന്നത് ഭാരിച്ച ചെലവുകളുമാണ്. സാധാരണ ഓണക്കാലത്ത് സർക്കാർ 15,000 കോടി രൂപയോളം ചെലവഴിക്കാറുണ്ട്.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്കായി 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ബജറ്റിന് മുമ്പേ കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ബജറ്റിലും കേരളത്തിന് കാര്യമായി പരിഗണന കിട്ടിയില്ല.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 3 ശതമാനമെന്നത് 3.5 ശതമാനമായി ഉയ‍ത്തണമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ‌ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.

മാത്രമല്ല, കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പകളെ മുൻകാല പ്രാബല്യത്തോടെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടി വഴി ഈ വർഷവും അടുത്തവർഷവും കേരളത്തിന് 4,710 കോടി രൂപ വീതം നഷ്ടമാകും.

ഈ മാനദണ്ഡം ഒഴിവാക്കി 4,710 കോടി രൂപ വീതം ഈ വർഷവും അടുത്തവർഷവും കടമെടുക്കാൻ അനുവദിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളിന്മേലും കേന്ദ്രം മൗനത്തിലാണ്.

ഓരോ സംസ്ഥാനത്തിനും അതത് സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനം വരെ തുക കടമായി എടുക്കാനാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതുപ്രകാരം, ഓരോ സംസ്ഥാനത്തിനും എടുക്കാവുന്ന കടത്തിന്റെ പരിധി വ്യത്യസ്തമായിരിക്കും.

റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വർഷം ഇതിനകം ഏറ്റവുമധികം തുക ഇ-കുബേർ‌ പോർട്ടൽ എടുത്തത് ആന്ധ്രാപ്രദേശാണ് (39,000 കോടി രൂപ).

തമിഴ്നാട് 33,000 കോടി രൂപയും രാജസ്ഥാൻ 25,500 കോടി രൂപയും പഞ്ചാബ് 21,600 കോടി രൂപയും തെലങ്കാന 21,000 കോടി രൂപയും മഹാരാഷ്ട്ര 16,000 കോടി രൂപയും എടുത്തു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...