ബാങ്ക് ജപ്തി ചെയ്ത സ്വത്ത് വീണ്ടും വാങ്ങാൻ കഴിയുമോ? ഒക്ടോബർ 1 മുതൽ പുതിയ നിയമം

ബാങ്ക് ജപ്തി ചെയ്ത സ്വത്ത് വീണ്ടും വാങ്ങാൻ കഴിയുമോ? ഒക്ടോബർ 1 മുതൽ പുതിയ നിയമം

മുംബൈ: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കുകൾ ജപ്തി ചെയ്യുന്ന സ്വത്തുക്കൾ വായ്പയെടുത്ത വ്യക്തിക്കോ അതുമായി ബന്ധപ്പെട്ട കക്ഷികൾക്കോ തിരികെ വിൽക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വ്യക്തമാക്കി. വായ്പാ അച്ചടക്കം ശക്തിപ്പെടുത്തുന്നതിനും ജപ്തി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഈ നിർണായക വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ ചട്ടങ്ങൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ആർബിഐയുടെ നിർദേശപ്രകാരം, വായ്പ തിരിച്ചടയ്ക്കാതെ സ്വത്ത് ജപ്തിയിലായ വ്യക്തിക്ക് അതേ സ്വത്ത് വീണ്ടും സ്വന്തമാക്കാൻ പ്രത്യേക മുൻഗണന നൽകുന്നത് ധനകാര്യ അച്ചടക്കത്തെ ദുർബലപ്പെടുത്തുകയും തെറ്റായ പ്രവണതകൾക്ക് വഴിവെക്കുകയും ചെയ്യുമെന്ന് വിലയിരുത്തിയിട്ടുണ്ട്. അതിനാൽ, ജപ്തി ചെയ്ത സ്വത്തുക്കൾ പൊതു പരസ്യ ലേലത്തിലൂടെ മാത്രമേ ബാങ്കുകൾ വിറ്റഴിക്കാവൂ.

സാധാരണ സാഹചര്യങ്ങളിൽ ബാങ്കുകൾ വായ്പയ്ക്ക് പകരമായി ധനേതര ആസ്തികൾ കൈവശം വയ്ക്കാൻ പാടില്ല. എന്നാൽ, വായ്പകൾ നിഷ്ക്രിയ ആസ്തികളായി (NPA) മാറുകയും നിയമപരമോ കരാർപരമോ ആയ നടപടികളുടെ ഭാഗമായി ഈടായി നൽകിയ സ്വത്തുക്കൾ ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടായാൽ, കടം തിരിച്ചുപിടിക്കുന്നതിനായാണ് ബാങ്കുകൾക്ക് അവയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കഴിയുക.

ജപ്തി ചെയ്ത സ്വത്തുക്കൾ പരമാവധി ഏഴ് വർഷത്തിനുള്ളിൽ വിറ്റഴിക്കണമെന്നും, കഴിയുന്നത്ര വേഗത്തിൽ പൊതുലേലം നടത്തി ആസ്തി കൈമാറ്റം പൂർത്തിയാക്കാൻ ബാങ്കുകൾ പരമാവധി ശ്രമിക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ പൊതുജനങ്ങളുടെയും ബാങ്കിങ് മേഖലയിലെ മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങൾ തേടി ആർബിഐ നേരത്തെ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജപ്തി ചെയ്ത സ്വത്ത് വായ്പക്കാരന് തന്നെ തിരികെ വാങ്ങാൻ അവസരം നൽകണമെന്ന നിർദേശം ലഭിച്ചിരുന്നെങ്കിലും, വായ്പാ അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആർബിഐ അത് തള്ളുകയായിരുന്നു.

പുതിയ മാർഗനിർദേശങ്ങൾ ബാങ്കുകളുടെ ജപ്തി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും, വായ്പാ തിരിച്ചടവിൽ കൃത്യതയും ധനകാര്യ സംവിധാനത്തിലെ വിശ്വാസ്യതയും വർധിപ്പിക്കാൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...