പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ 9 കോടി രൂപയുടെ ക്രമക്കേട്

സംസ്ഥാന ജി. എസ്. ടി. ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് -2 കോഴിക്കോട്, വടകര, തലശ്ശേരി, കോട്ടക്കൽ, കാഞ്ഞങ്ങാട്, കൽപ്പറ്റ, പാലക്കാട്, തിരൂർ, ദേവികുളം, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ മറ്റ് ഇന്റലിജൻസ് യൂണിറ്റുകളുമായി ചേർന്ന് വയനാട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ പന്ത്രണ്ടോളം റിസോർട്ടുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി.
ഇത്തരം റിസോർട്ടുകൾ ജി. എസ്. ടി. രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും, ഇവർ നടത്തിയ ഇടപാടിൽ ഏകദേശം 9 കോടി രൂപയുടെ ക്രമക്കേട് നടന്നതായും പരിശോധനയിൽ കണ്ടെത്തി.
ഇതിലൂടെ ഏകദേശം 93 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ.
വെട്ടിപ്പ് കണ്ടെത്തിയത്കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റ് -2 ആണ്