സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം

സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം

സൗരോർജവൈദ്യുതി ഉത്‌പാദനത്തിനുൾപ്പെടെ ജനറേഷൻ ഡ്യൂട്ടി ചുമത്തിയ കേരളത്തിന്റെ തീരുമാനം കേന്ദ്രനയത്തിന് വിരുദ്ധം. വൈദ്യുതി ഉത്‌പാദനത്തിന് ഡ്യൂട്ടി ചുമത്തരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഡ്യൂട്ടിയിൽനിന്നു പിൻവാങ്ങിയില്ല.

2024-25 ബജറ്റിൽ യൂണിറ്റിന് 15 പൈസയായി ഡ്യൂട്ടി വർധിപ്പിച്ചു. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. പുരപ്പുറ സൗരോർജ ഉത്പാദകരുടെ ബിൽ തുക വർധിച്ചതിനു കാരണങ്ങളിലൊന്ന് ഇതാണ്.

സൗരോർജം, ജലവൈദ്യുതി, താപവൈദ്യുതി, കാറ്റാടി, ആണവവൈദ്യുതി തുടങ്ങിയവയുടെ ഉത്പാദനത്തിന് തീരുവയോ ഡ്യൂട്ടിയോ ഏർപ്പെടുത്തരുതെന്നാണ് കേന്ദ്രതീരുമാനം.

കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങൾ ഇതിനുവിരുദ്ധമായി തീരുവയും ഡ്യൂട്ടിയും സെസും പിരിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ കേന്ദ്ര ഊർജമന്ത്രാലയം കഴിഞ്ഞ വർഷം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു. ഒക്ടോബറിൽ സർക്കുലറും പുറപ്പെടുവിച്ചു.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ രണ്ടാം പട്ടികയിലാണ് സംസ്ഥാനങ്ങൾക്ക് തീരുവയും ഡ്യൂട്ടിയും ചുമത്താനുള്ള അധികാരത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്.

വൈദ്യുതിയുടെ കാര്യത്തിൽ വൈദ്യുതി ഉപയോഗത്തിനും വിൽപ്പനയ്ക്കും മാത്രമേ സംസ്ഥാനത്തിന് ഡ്യൂട്ടി ചുമത്താൻ അധികാരമുള്ളൂ. ഇതിൽ വൈദ്യുതി ഉത്പാദനത്തിനെക്കുറിച്ച് പരാമർശമില്ല.

ഒരു സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ചിലപ്പോൾ ഉപയോഗിക്കുക മറ്റൊരു സംസ്ഥാനത്തായിരിക്കും. ഭരണഘടന പ്രകാരം ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തു നിന്നു തീരുവയോ ഡ്യൂട്ടിയോ പിരിക്കാൻ അധികാരമില്ല.

Also Read

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...