കേരളത്തിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൈക്കൂലിയായി വാങ്ങുന്നത് പണത്തിന് പുറമേ ഇറച്ചിക്കോഴികളെയും

കേരളത്തിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൈക്കൂലിയായി വാങ്ങുന്നത് പണത്തിന് പുറമേ ഇറച്ചിക്കോഴികളെയും എന്ന് കണ്ടെത്തൽ.

പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും വിജിലന്‍സ് കണ്ടെടുത്തു.

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തി വിടുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന.

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറില്‍ നിന്നും 5,700 രൂപയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.

കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ ആക്കി കാറിനുള്ളലും ഓഫിസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലന്‍സ് സംഘം കണ്ടെടുത്തു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടുവരുന്ന കോഴികള്‍ക്കും മൃഗങ്ങള്‍ക്കും അസുഖങ്ങളൊന്നും ഇല്ലെന്നതടക്കം പരിശോധിച്ച്‌ റിപ്പോർട്ട് നല്‍കേണ്ടത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ് . എന്നാല്‍ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പരാതികള്‍ വ്യാപകമായതോടെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

പരിശോധന കൂടാതെ വാഹനങ്ങള്‍ കടത്തി വിടാനായി ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആണ് കോഴികളെ സ്വീകരിച്ചിരുന്നത്. വിജിലിന്‍സ് SIU – 2 യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

Also Read

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

Loading...