ഇന്റർനെറ്റിലെ മാഫിയാ സംഘങ്ങൾ ഗെയിമിൻ്റെ വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കുന്നു

ഇന്റർനെറ്റിലെ മാഫിയാ സംഘങ്ങൾ  ഗെയിമിൻ്റെ  വെര്‍ച്വല്‍ കറന്‍സി ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിക്കുന്നു

വി-ബക്കുകളായാണ് ഫോര്‍ട്ട്‌നൈറ്റിന്റെ കറന്‍സി ഇടപാടുകള്‍. ഗെയിം തികച്ചും സൗജന്യമാണെങ്കിലും വി-ബക്കുകളെ പണം കൊടുത്തു വാങ്ങണം. ഇതിലൂടെ ഗെയിമിന് ആവശ്യമായ സ്‌കിന്‍, ഇമോട്‌സ്, സ്‌പെഷ്യല്‍ വാഹന ഡിസൈന്‍ എന്നിവ വാങ്ങാം. എന്നാല്‍ ഇവയൊന്നും സ്വന്തം പണം ഉപയോഗിച്ച് വാങ്ങണമെന്നില്ല. പകരം മറ്റ് കളിക്കാര്‍ പണമുപയോഗിച്ച് വാങ്ങിനല്‍കുന്ന ഗിഫ്റ്റായും ഇവ ഉപയോഗിക്കാം. ഇവിടെയാണ് തട്ടിപ്പു നടക്കുന്നത്.

ഫോര്‍ട്ട്‌നൈറ്റ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി അന്വേഷിക്കാന്‍ സൈബര്‍ സെക്യൂരിറ്റി സംഘം തീരുമാനിച്ചു. അന്വേഷണഫലം ഞെട്ടിക്കുന്നതായിരുന്നു. കളവുപോയ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുസംഘം ഫോര്‍ട്ട്‌നൈറ്റില്‍ പണമിടപാടു നടത്തുന്നതായി കണ്ടെത്തി. വി-ബക്കുകള്‍ പണം നല്‍കി വാങ്ങാനാണ് ഇവ ഉപയോഗിക്കുന്നത്. വി-ബക്കുകള്‍ വാങ്ങിയ ശേഷം അവ ഡിസ്‌കൗണ്ട് വിലയ്ക്ക് മറ്റ് കളിക്കാര്‍ക്ക് നല്‍കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.

ഇവിടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് തട്ടിപ്പിനായുള്ള പ്രചരണം നടത്തുന്നത്. കളിക്കാര്‍ പലരും ഇക്കാര്യം അറിയാതെ കുറഞ്ഞ നിരക്കില്‍ വി-ബക്കുകള്‍ വാങ്ങിക്കൂട്ടും. എന്നാല്‍ പിന്നാമ്പുറത്ത് നടക്കുന്നതോ കള്ളപ്പണം വെളുപ്പിക്കലെന്ന കൊടും കുറ്റകൃത്യവും.ഡാര്‍ക്ക് വെബ് എന്ന രീതി വഴിയാണ് കൂടുതലും തട്ടിപ്പു നടത്തുന്നത്. തട്ടിപ്പിനായി പ്രത്യേക സോഫ്റ്റ്-വെയര്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനെയാണ് ഡാര്‍ക്ക് വെബ് എന്നുപറയുന്നത്. ബിറ്റ് കോയിന്‍, ബിറ്റ്‌കോയിന്‍ ക്യാഷ് തുടങ്ങിയ രീതികളാണ് തട്ടിപ്പുകാര്‍ ഡാര്‍ക്ക് വെബിലൂടെ നടത്തുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പു സംഘത്തെ കണ്ടെത്തുക അത്ര എളുപ്പമല്ല.

തട്ടിപ്പു നടത്തുന്നതിനിടെയാണ് ഒരു സംഘത്തെ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയായ ടിക്‌സ്ഗില്‍ കണ്ടെത്തിയത്. എന്നാല്‍ എത്ര രൂപ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം അവസാന 60 ദിവസം മാത്രം 2,50,000 ഡോളറാണ് ഫോര്‍ട്ട്‌നൈറ്റ് ഐറ്റംസ് പര്‍ച്ചേസിംഗിനായി ചെലവഴിച്ചത്.''കാര്‍ഡിംഗ് തട്ടിപ്പാണ് സംഘം പ്രധാനമായും ചെയ്യുന്നത്. ഇതിലൂടെ ഫോര്‍ട്ട്‌നൈറ്റ് ഐറ്റം വാങ്ങുകയും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുകയും ചെയ്യുന്നു'' - സിക്‌സ്ഗില്‍ സീനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബെഞ്ചമിന്‍ പ്രമിംഗര്‍ പറയുന്നു. തട്ടിപ്പു പ്രവര്‍ത്തനങ്ങളെ എപിക് ഗെയിമുകള്‍ വകവെയ്ക്കാറില്ല. പണം എങ്ങിനെ വന്നുവെന്നും എന്തെല്ലാം വാങ്ങിയെന്നതും സംബന്ധിച്ച് ഇത്തരം ഗെയിമുകള്‍ വിവരം സൂക്ഷിക്കാറുമില്ല

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...