600രൂപയ്ക്ക് ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്ബോ; കിടിലന്‍ ഓഫറുമായി ജിയോ ജിഗാഫൈബര്‍

600രൂപയ്ക്ക് ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്ബോ; കിടിലന്‍ ഓഫറുമായി ജിയോ ജിഗാഫൈബര്‍

പ്രതിമാസം 600രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്ബോ ഓഫര്‍ ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ ജിഗാഫൈബര്‍. അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവുമായാണ് ലാന്‍ഡ്‌ലൈന്‍ ഓഫര്‍. ഇന്റര്‍നെറ്റ് മുഖാന്തരമായിരിക്കും ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുക. ജിയോയുമായി അടുത്ത വൃത്തങ്ങളാണ് ജിഗാഫൈബറിന്റെ പുതിയ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ബ്രോഡ്ബാന്‍ഡ്-ലാന്‍ഡ്‌ലൈന്‍-ടിവി കോംമ്ബോയ്ക്ക് പുറമേ മറ്റ് സേവനങ്ങള്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ പണം അടയ്‌ക്കേണ്ടിവരും. തിരഞ്ഞെടുക്കുന്ന താരിഫ് അനുസരിച്ച്‌ പ്രതിമാസം 1000രൂപവരെയായി ഇത് ഉയരാം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്, ടാബ്ലറ്റ് അടക്കമുള്ളവ കണക്‌ട് ചെയ്യാവുന്ന ഒപ്ടിക്കല്‍ നെറ്റ്വര്‍ക്ക് ടെര്‍മിനല്‍ (ഒഎന്‍ടി) വഴിയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.

നിലവില്‍ ന്യൂഡല്‍ഹിയിലും മുംബൈയിലും പരീക്ഷണാടിസ്ഥാനത്തില്‍ ജിഗാഫൈബര്‍ ലഭ്യമാക്കുന്നുണ്ട്. സെക്കന്‍ഡില്‍ 100എംബി വീതം 100ജിബി ഇന്റര്‍നെറ്റാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ടെലിഫോണ്‍ ടെലിവിഷന്‍ സേവനങ്ങളും ഇതിനോടൊപ്പം ചേര്‍ക്കും. സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്നതുവരെ ഓഫറുകള്‍ സൗചന്യമായാണ് നല്‍കുന്നത്. സേവനങ്ങള്‍ രാജ്യത്തെ 1600ഓളം നഗരങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി.

Also Read

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...