വനിതാ സംരംഭകര്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ ബിസിനസ്സ് വായ്പ പദ്ധതികള്‍:കുറഞ്ഞ പലിശനിരക്ക്, വളരെ കുറഞ്ഞ പ്രോസസ്സിംഗ് ഫീസ്, ഈടില്ലാതെ വായ്പ

വനിതാ സംരംഭകര്‍ക്കായുള്ള ഏറ്റവും ജനപ്രിയമായ 5 ബിസിനസ്സ് വായ്പ പദ്ധതികള്‍

സെന്റ് കല്യാണി

സെന്റ് കല്യാണി വായ്പയുടെ പലിശ നിരക്ക് 7.80% മുതലാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ നിലവിലുള്ള ബിസിനസ്സ് വിപുലീകരിക്കാനോ മാറ്റം വരുത്താനോ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

ഗ്രാമീണ, കുടില്‍ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍, എംഎസ്‌എംഇകള്‍, സംരംഭകര്‍, കൃഷി, ചില്ലറ വില്‍പ്പന, സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ വായ്പ ലഭിക്കും. പ്ലാന്റ്, മെഷിനറി ഉപകരണങ്ങള്‍ വാങ്ങല്‍, പ്രവര്‍ത്തന മൂലധനച്ചെലവ് തുടങ്ങിയ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് വായ്പയുടെ ലക്ഷ്യം. വായ്പ തുകയില്‍ പ്രോസസ്സിംഗ് ചാര്‍ജുകളൊന്നും ബാധകമല്ല. ഈ സ്കീമിന് കീഴില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന വായ്പ തുകയുടെ ഉയര്‍ന്ന പരിധി ഒരു കോടി രൂപയാണ്. ഈട് ആവശ്യമില്ലാതെ തന്നെ വായ്പ ലഭിക്കും

സ്ത്രീ ശക്തി പാക്കേജ്

സ്‌ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ബിസിനസ് വായ്പയാണ് സ്ത്രീ ശക്തി പാക്കേജ്. 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് ആവശ്യമില്ല. കൂടാതെ, ബാങ്കിന്റെ അടിസ്ഥാന നിരക്കിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബിസിനസ്സില്‍ 51% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഓഹരിയുള്ള സ്ത്രീകള്‍ക്ക് മാത്രമേ ഈ വായ്പ ലഭ്യമാകൂ

ശ്രിംഗാര്‍, അന്നപൂര്‍ണ

ഭാരതീയ മഹിളാ ബാങ്ക് വനിതാ സംരംഭകര്‍ക്ക് പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള ബിസിനസുകള്‍ വിപുലീകരിക്കുന്നതിനോ സഹായിക്കുന്നതിന് നിരവധി വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വിഭാഗത്തിലെ കൂടുതല്‍ ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ് ശ്രിംഗാര്‍, അന്നപൂര്‍ണ്ണ എന്നിവ. ബ്യൂട്ടി പാര്‍ലറുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകളെയാണ് ശ്രിംഗാര്‍ വായ്പ ലക്ഷ്യമിടുന്നത്. ഉച്ചഭക്ഷണ പായ്ക്കുകള്‍ വില്‍ക്കുന്നതിന് ഫുഡ് കാറ്ററിംഗ് ബിസിനസ്സ് സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് അന്നപൂര്‍ണ വായ്പ പദ്ധതി സാമ്ബത്തിക സഹായം നല്‍കുന്നു.

സിന്ദ് മഹിള ശക്തി

പുതിയതും നിലവിലുള്ളതുമായ വനിതാ സംരംഭകരെ ലക്ഷ്യമിട്ടുള്ളതാണ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സിന്ദ് മഹിള ശക്തി വായ്പ പദ്ധതി. പുതിയതും നിലവിലുള്ളതുമായ ബിസിനസ്സ് യൂണിറ്റുകളുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള ക്യാഷ് ക്രെഡിറ്റായോ അല്ലെങ്കില്‍ 10 വര്‍ഷം വരെയുള്ള ഒരു ടേം ലോണ്‍ സ്കീഈ വായ്പ ലഭ്യമാണ്.

ശക്തി പദ്ധതി

കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, റീട്ടെയില്‍ വ്യാപാരം, മൈക്രോ ക്രെഡിറ്റ്, വിദ്യാഭ്യാസം, പാര്‍പ്പിടം, ധനകാര്യ, ഉല്‍‌പാദന, സേവന മേഖലകളിലെ സംരംഭങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സജീവമായ വനിതാ സംരംഭകരെ പിന്തുണയ്ക്കുന്ന പദ്ധതിയാണ്. പ്രവര്‍ത്തിക്കുന്ന മേഖലയുടെ അടിസ്ഥാനത്തില്‍ വാഗ്ദാനം ചെയ്യുന്ന വായ്പകളുടെ പരമാവധി പരിധി വ്യത്യാസപ്പെടും. പ്രോസസ്സിംഗ് ഫീസില്ലാതെ വായ്പ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 5 ലക്ഷം രൂപ വരെ വായ്പകള്‍ക്ക് 0.5% കിഴിവ് ലഭിക്കും.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

Loading...