പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും

പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും
പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും. വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് പ്രകാരമാണിത്. മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയായിരിക്കും ബാങ്കുകളില്‍നിന്ന് പണം നല്‍കുക. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിന് പണമെടുക്കാം. രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനാണ് പണം നല്‍കുക. 4 ഉം 5ഉം ആണെങ്കില്‍ ഏപ്രില്‍ 7 6ഉം 7ഉം ആണെങ്കില്‍ ഏപ്രില്‍ 8 8ഉം 9ഉം ആണെങ്കില്‍ ഏപ്രില്‍ 9 ഏപ്രില്‍ ഒമ്ബതാം തിയതിക്കുശേഷം എന്നുവേണമെങ്കിലും അക്കൗണ്ടില്‍ നിന്നും പണമെടുക്കാം. റൂപെ കാര്‍ഡ് ഉപയോഗിച്ച്‌ അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാന്‍ കഴിയും. ഏതുബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അതിന് ചാര്‍ജ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പണം പിന്‍വലിക്കാനായി, കൂട്ടത്തോടെ ഉപഭോക്താക്കള്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്

Also Read

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

Loading...