ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതി റിട്ടേൺ ഫയൽ ചെയ്യാനാകാതെ നികുതിദായകർ നിരാശയിൽ

ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതി റിട്ടേൺ ഫയൽ ചെയ്യാനാകാതെ നികുതിദായകർ നിരാശയിൽ

ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പിഴവുകൾ: നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും, ടാക്സ് പ്രാക്ടീഷണർമാരും പരിഹാരത്തിനായി കാത്തിരിക്കുന്നു

ജനുവരി 11-നുള്ള GSTR-1 ഫയലിംഗിന്റെ അവസാന തീയതി അടുത്തിരിക്കെ, ജി.എസ്.ടി. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ നികുതിദായകരെയും ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും ടാക്സ് പ്രാക്ടീഷണർമാരെയും ആശങ്കയിലാക്കി. ഫയലിംഗ് പ്രക്രിയ തടസ്സപ്പെടുന്നത് നികുതിയടയ്ക്കലിനുള്ള നടപടികളെ നേരിട്ട് ബാധിക്കുമെന്നാണ് ആശങ്ക.

നികുതിദായകരുടെ അക്കൗണ്ടിൽ ഫണ്ടുകൾ ഉണ്ടായിട്ടും ക്രെഡിറ്റ്, ക്യാഷ് ലെഡ്ജറുകൾ ശൂന്യമായി കാണപ്പെടുന്നു. കൂടാതെ സമ്മറി ജനറേറ്റ് ചെയ്യുമ്പോൾ പിഴവുകൾ കാണപ്പെടുകയും, പൂർണ്ണമായ ഡാറ്റ പ്രദർശിപ്പിക്കാതിരിക്കുകയുമാണ്.ചില ഫീൽഡുകൾ ആക്സസ് ചെയ്യാൻ സാധിക്കുന്നില്ല.

കർണ്ണാടക സ്റ്റേറ്റ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ (KSCAA) ഈ പ്രശ്നങ്ങളെക്കുറിച്ച് ജി.എസ്.ടി. നെറ്റ്‌വർക്ക് (GSTN), ധനകാര്യ മന്ത്രാലയം, ഇൻഫോസിസ് എന്നിവരോട് അടിയന്തര പരിഹാരത്തിനായി ഇടപെടൽ ആവശ്യപ്പെട്ടു.

തുടർന്ന്  ഇൻഫോസിസ്, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്ന് അറിയിച്ചു. ഫയലിംഗിന്റെ അവസാന തീയതി അടുത്തുകൊണ്ടിരിക്കെ, ഇതിന്റെ പിഴവുകൾ നികുതി അടയ്ക്കുന്നവർക്ക് വലിയ ആശങ്കയായി.

"പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ, നികുതിദായകരും അക്കൗണ്ടന്റുമാരും  സാമ്പത്തിക പിഴവും നിയമനടപടികളും നേരിടേണ്ടി വരും" എന്നതാണ് പൊതുവായ നിലപാട്.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് നികുതിദായകരുടെ വിശ്വാസം നിലനിറുത്തുക അനിവാര്യമാണ് എന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെട്ടു.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu

Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

Loading...