മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: 2024–25 സാമ്പത്തിക വർഷത്തിൽ മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ച വ്യക്തിക്കുള്ള ബഹുമതിയായി, പ്രശസ്ത നടൻ പദ്മഭൂഷൺ ശ്രീ. മോഹൻലാൽ സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ജി.എസ്.ടി യുടെ 8-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ ജി.എസ്.ടി വിഭാഗം ആഭിമുഖ്യത്തിൽ ജൂലൈ 1ന് തിരുവനന്തപുരത്തെ ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ജി.എസ്.ടി ദിനാചരണത്തിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടന്നത്.

മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാൽ, കേരളത്തിലെ ജി.എസ്.ടി ഭരണഘടനയുടെ പുരോഗതിയെയും നികുതിദായക ബോധവത്കരണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചു.

മികവുറ്റ നികുതി അടച്ച സ്ഥാപനങ്ങൾക്കും, കാര്യക്ഷമത പുലർത്തിയ സർക്കാർ ഉദ്യോഗസ്ഥർക്കും ചടങ്ങിൽ മന്ത്രിമാർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

ചീഫ് കമ്മീഷണർ (ഇൻഡയറക്റ്റ് ടാക്സ് & കസ്റ്റംസ്) ശ്രീ. എസ്.കെ. റഹ്മാൻ IRS, സെൻട്രൽ ജി.എസ്.ടി കമ്മീഷണർ ശ്രീ. കെ. കാളിമുത്തു IRS, കേരള ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർ ശ്രീ. എബ്രഹാം റെൻ. എസ് IRS, അഡീഷണൽ കമ്മീഷണർ ശ്രീമതി. ശ്രീലക്ഷ്മി R IAS എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര-സംസ്ഥാന ജി.എസ്.ടി വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വ്യാപാരി സംഘടനാ പ്രതിനിധികളും ടാക്സ് പ്രാക്ടീഷണർമാരും വ്യാപാരികളും ചടങ്ങിൽ സജീവമായി പങ്കാളികളായിരുന്നു.

നികുതി കൃത്യമായി അടയ്ക്കുന്ന നാടിന്റെ നടന്മാർക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം എന്ന സന്ദേശം ഈ ചടങ്ങ് നൽകുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KORaUJCSoIZHUWK6wBTS39?mode=ac_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....

Also Read

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...