യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

ന്യൂഡൽഹി: യുവാക്കള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ. നവംബർ ആദ്യ ആഴ്ചവരെയാണ് യുവാക്കൾക്ക് അപേക്ഷിക്കാൻ കഴിയുക.

കമ്പനികൾക്ക് ഇന്‍റേൺഷിപ്പ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം അവസാനിച്ചോൾ കൂടുതൽ ഒഴിവുകൾ എറണാകുളം ജില്ലയിലാണ്, 1167 അവസരങ്ങൾ ആണ് ഇവിടെ.

കേരളത്തിലെ 14 ജില്ലകളിലുമായുള്ള 2959 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ച് തുടങ്ങാം. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെയാണ് ഓപ്ഷനായി നൽകാൻ കഴിയുക. എറണാകുളത്തിന് പിന്നിൽ 501 അസരങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാമതുള്ളത്.

മലപ്പുറം – 266, കോഴിക്കോട് – 210, കോട്ടയം – 184, തൃശൂർ – 172, കൊല്ലം – 116, ആലപ്പുഴ – 106, പാലക്കാട് – 64, കാസർകോട് – 63, കണ്ണൂർ – 60, വയനാട് – 20, പത്തനംതിട്ട – 16, ഇടുക്കി – 14 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകൾ.

21നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് പിഎം ഇന്‍റേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നല്‍കുക.

ഡിസംബര്‍ രണ്ടിനാണ് ആദ്യഘട്ട ഇന്‍റേണ്‍ഷിപ്പ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 800 കോടി മുടക്കും. ആധാര്‍ അടിസ്ഥാനമാക്കിയാണ് സ്‌കീമിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

200 ലേറെ കമ്പനികളിലായി 90,849 പേർക്കാണ് ആദ്യഘട്ടത്തിൽ അവസരം ലഭിക്കുക. മുഴുവന്‍ സമയ വിദ്യാർഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ അപേക്ഷിക്കാൻ പാടില്ല. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ്.

വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ മഹാരാഷ്ട്രയിലാണ് കൂടുതൽ അവസരങ്ങളുള്ളത് 14,694. രണ്ടാമത് തമിഴ്നാടും (13,262), മൂന്നാമത് ഗുജറാത്തു (12,246) മാണ്, കർണാടക (8,944), യുപി (8,506) സംസ്ഥാനങ്ങളും ഒഴിവുകളിൽ മുന്നിലുണ്ട്.

5000 രൂപ പ്രതിമാസ സ്റ്റൈപന്‍റാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവുമുണ്ട്.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...