ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

ദേശീയ നികുതി സമ്മേളനം തൃശ്ശൂരിൽ നടത്തി: ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

2024, നവംബർ 23, 24 തിയതികളിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്, കേരള ടാക്സ് ബാർ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ ദേശീയ നികുതി സെമിനാർ തൃശ്ശൂർ കാസിനോ കൺവെൻഷൻ സെൻററിൽ നടത്തി.

ദേശീയ സെമിനാർ ബഹു കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ ഉദ്ഘാടനം ചെയ്തു.

 കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് യശ്വന്ത് ഷണോയ് , ഫെഡറേഷൻ മുൻ ദേശീയ പ്രസിഡണ്ട് മല്ലാടി ശ്രീനിവാസ റാവു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു

23 ന് രാവിലെ 9 മണിക്ക് മുൻദേശീയ അധ്യക്ഷൻ മല്ലാടി ശ്രീനിവാസ രാവ് ഫെഡറേഷൻ പതാക ഉയർത്തിയതോടു കുടി സമ്മേളനത്തിന് തുടക്കമായി.

സമ്മേളന ഉദ്ഘാടന പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനും കേരള ടാക്സ് ബാർ അസോസിയേഷൻ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് ശ്രീ എം ഗണേശൻ സ്വാഗത പ്രസംഗം നടത്തി, ഫെഡറേഷൻ ദക്ഷിണ മേഖല ചെയർമാൻ ഡോക്ടർ ശ്രീനിവാസ രാവ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡണ്ട് എസ് എൻ പ്രസാദ്, ദേശീയ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് ജി ഭാസ്കർ എന്നിവർ സന്നിഹിതരായി, കോൺഫറൻസ് കൺവീനർ ശ്രീമതി സുജാത രാമചന്ദ്രൻ നന്ദി പ്രസംഗം നടത്തി.

തുടർന്ന് നികുതി സംബന്ധമായ ടെക്നിക്കൽ ക്ലാസുകളും സംവാദങ്ങളും നടന്നു, ക്ലാസുകളിലും സംവാദങ്ങളിലും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരായ ശിവദാസൻ ചേറ്റൂർ, ജോണി പള്ളിവാതിക്കൽ, എംപി ടോണി, എം ഉണ്ണികൃഷ്ണൻ, എൻ എൽ സോമൻ, നിതിൻ എസ് ചേറ്റൂർ എന്നിവരും രാജ്യത്ത് വിവിധ ഹൈക്കോടതികളിലെ അഭിഭാഷകർമാരായ ജി ഭാസ്കർ, എസ് ശ്രീധർ, നാഗേഷ് രങ്കി, കെ എസ് ഹരിഹരൻ എന്നിവരും പങ്കെടുത്തു. പരിപാടികൾക്ക് ദക്ഷിണ മേഖല സെക്രട്ടറി എസ് ചക്കര രമണ, ട്രഷറർ എം വിജയൻ, കേരള ടാക്സ് ബാർ അസോസിയേഷൻ സെക്രട്ടറി എം ഫസലുദ്ദീൻ, ട്രഷറർ വി എൻ അനിൽ , പി വി വിനോദ്, തിലക് ബാപ്പു അഡ്വക്കേറ്റ് മാരായ ജാഫർ അലി, ജോഷി കെ ജോർജ് എന്നിവർ നേതൃത്വം വഹിച്ചു.

രണ്ടുദിവസം നീണ്ടുനിന്ന ദേശീയ സെമിനാറിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ചാർട്ട് അക്കൗണ്ടൻമാർ, നികുതി അഭിഭാഷകർ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവരുടെ മുന്നൂറിൽ അധികം പ്രതിനിധികൾ പങ്കെടുത്തു. ആദ്യദിവസം സംവാദങ്ങളും ചർച്ചകളും നിറഞ്ഞു നിന്ന സമ്മേളനത്തിൽ രണ്ടാം ദിവസം ക്ഷേത്രങ്ങളും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാനാണ് സമ്മേളന പ്രതിനിധികൾ പ്രയോജനപ്പെടുത്തിയത്.

 ചെറുകിട കച്ചവടക്കാരെ ബാധിക്കുന്ന വാടകയിൻ മേലുള്ള ആർ.സി.എം. നിയമം ജിഎസ്ടി കൗൺസിൽ പുന: പരിശോധന നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...